Tuesday, December 2, 2008

ഒരു സൈനികന്റെ വിലാപം

വെടി ഉണ്ടകളെ എനിക്ക് ഭയമില്ലായിരുന്നു..രാജ്യസുരക്ഷ ആയിരുന്നു എന്റെ ലക്‌ഷ്യം. നെഞ്ചിനു നേരെ വെടി ഉതിര്‍ക്കുന്ന തീവ്രവാദികളെയും എനിക്ക് ഭയമില്ലായിരുന്നു . രാജ്യത്തിന്‌ വേണ്ടി എന്തും ചെയ്യാന്‍ ഞാന്‍ സന്നദ്ധന്‍ആയിരുന്നു .വീര ആരാധന ആഗ്രഹിചിടല്ല ഞാന്‍ ഇതിനു തുനിഞ്ഞു ഇറങ്ങിയത്‌. രാജ്യത്തിന്‌ വേണ്ടി എന്റെ ജീവന്‍ ബലി അര്‍പ്പിച്ചതില്‍ എനിക്ക് സന്തോഷവും അഭിമാനവും ഉണ്ട് . പക്ഷെ എന്തിനായിരുന്നു ഈ പ്രഹസനങ്ങള്‍? ആര്‍ക്കു വേണ്ടി?എനിക്ക് വേണ്ടിയോ? വോട്ട് ബാങ്ക് മാത്രം നോക്കി പ്രവര്‍ത്തിക്കുന്ന രാഷ്ട്രിയ കാരെ തടഞ്ഞതോ എന്റെ അച്ഛന്‍ ചെയ്ത തെറ്റു ? എന്നെ വെറുതെ വിടൂ ...രാജ്യസ്നേഹത്തിന്റെ അലകള്‍ എന്ന്നില്‍ ഒടുങ്ങതിരിക്കട്ടെ ...

Dedicated to the great martyr Major Sandeep Unnikrishnan

Thursday, October 23, 2008

മാ നിഷാദ.........

ആരെയും ഒരു വാക്ക് കൊണ്ടു പോലും നോവിക്കാത്ത ഞാന്‍ ഇന്നലെ ഒരു കൊലപാതകി ആയി. വെറും കൊലപാതകി അല്ല....ഒരു നീചയായ കൊലപാതകി...മഹാ സ്വാതികനായ ഒരു സന്ന്യാസി യുടെ ആശ്രമത്തില്‍ ഒരു സൈനികന്‍ വാള് സൂക്ഷിക്കാന്‍ ഏല്‍പിച്ചതും അവസാനം ആ വാള്‍ പരീക്ഷിച്ചു പരീക്ഷിച്ചു സന്ന്യാസി ഒരു വലിയ കൊലപാതകി ആയ കഥ കേട്ടിടുണ്ട്. സന്യാസിയുടെ അത്ര ഡിസന്റ് അല്ലെങ്കിലും ചില ചില്ലറ അലമ്പ്‌ ഒക്കെ കാണിച്ചു നടക്കുന്ന എന്നെ എത്രെയും പൈശാചികമായൊരു കൃത്യം നിര്‍വഹിക്കാന്‍ പ്രേരിപിച്ചതും അത് പോലെ ഒരു സാധനം തന്നെ.. ആദ്യം വെറുതെ ഒന്നു വീശി നോക്കിയതാണ്...പിന്നെ പിന്നെ ആവേശം മൂത്ത് ആക്രമിക്കാന്‍ വന്ന എല്ലാത്തിനെയും കൊന്നൊടുക്കി. ആവേശം മൂത്ത് പ്രാന്ത് ആയപ്പോള്‍ അക്ക്രമിക്കാതെ വഴി മാറി നടന്നടിനെയും കൊന്നു ഒടുക്കാന്‍ തുടങ്ങി .....യോധക്കളെയും കുഞ്ഞുകളെയും എന്തിനു ഏനിചു നടക്കാന്‍ വയ്യാത്ത അപ്പുപ്പന്മാരെ പോലും ഞാന്‍ വെറുതെ വിട്ടില്ല....എന്റെ പ്രഹരം ഏറ്റ വരൊക്കെ വികലന്ഗര്‍ ആയും പരെതര്‍ ആയും കിടക്കുന്നത് കണ്ടിട്ടും എനിക്ക് ഒരു മാനസാന്തരം വും വന്നിട്ടില്ല....nirbadaam എന്റെ കൊല ഞാന്‍ തുടര്‍ന്നു കൊണ്ടേ ഇരുക്കുന്നു എന്റെ പുതിയ ഇലക്ട്രോണിക് musquito ബാറ്റ് കൊണ്ടു..........

Wednesday, October 22, 2008

ഞാനും വന്നേ ബ്ലോഗ് ലോകത്ത്........

ഈശ്വരാ അവസാനം ഞാനും വന്നു ഈ ബ്ലോഗ് ലോകത്ത്..ഇത്ര നാളും ഇതൊക്കെ വലിയ ബുദ്ധിയും വിവരവും മാത്രമുള്ളവര്‍ക്കു പറ്റുന്ന ആണെന്നല്ലേ ഞാന്‍ വിചാരിച്ചു ഇരുന്നെ..അറിയാതെ വന്നു പെട്ടതാണ് എങ്കിലും എന്ന്നെ കൊണ്ടും പറ്റും എന്ന് അറിഞ്ഞപോള്‍ വലിയ സന്തോഷം. എന്തായാലും രണ്ടു ലൈന്‍ അതും മലയാളത്തില്‍ ട്യപിയപ്പോള്‍ എന്തൊരു ആശ്വാസം. പക്ഷെ അതിന്റെ ബുദ്ധിമുട്ടു കാരണം ട്യ്പാന്‍ വെച്ചതൊക്കെ അങ്ങ് തലേന്നു പോയി. എന്തായലും എന്റെ കന്നി ശ്രമം പാഴായി പോകാതെ ,വേണ്ട ഉപദേശം തന്നു എന്നെ നയിച്ച ഗൂഗിള്‍ ചേട്ടന് ഒരു ടാങ്കു പറഞ്ഞു കൊണ്ടു ഞാന്‍ എന്റെ വാക്കുകള്‍ ഉപസംഹരിക്കട്ടെ.നന്ദി വീണ്ടും കാണാം .